എം.എസ് സുനിൽ അനുസ്മരണം
പാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് KSBCEC ( INTUC ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.എസ്.സുനിലിന്റെ മൂന്നാം ചരമ വാർഷികം സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കെ.പി. സി.സി സെക്രട്ടറി . ടി. യു . രാധാകൃഷ്ണൻ Ex . MLA ഉൽഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് എം . സി. സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, കെ പ്രസ്ളാദൻ, സി.കെ ഗിരീഷ് കുമാർ, ,എ വി പ്രസാദ്, കെ.ബി. അനിൽ കുമാർ , ആശ്രാമം സജീവ്, പി.ജി ബിനീഷ് .ആൻറണി വയനാട്, കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.