നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു
പാലക്കാട്:നഗരത്തിലെ റോഡുകളുടെ ശോച്യവസ്ഥ മുൻസിപ്പൽ എഞ്ചിനിയർക്ക് നിർമ്മാണ സാമഗ്രികൾ നൽകി യൂത്ത് കോൺഗ്രസ്സിന്റെ ഉപരോധ സമരം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ അനാസ്ഥയ്ക്കെതിരെയും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെയുമാണ് യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭ എഞ്ചിനീയറെ ഉപരോധിച്ചു സമരം ചെയ്തത്. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാര വാത്തതുകൊണ്ടാണ് യൂത്ത് കോൺഗ്രസ്സ് നഗരസഭ എഞ്ചിനിയർ മാരെ ഉപരോധിച്ചത്. എഞ്ചിനിയർമാരായ അരുൺ ആർ.രഞ്ജു, സ്മിത എന്നിവർക്ക് സിമാന്റും മെറ്റലും മണലും നൽകിയായിരുന്നു ഉപരോധ സമരം..അമൃത് പദ്ധതിയുടെ പേര് പറഞ്ഞു റോഡുകളെല്ലാം പൊളിച്ചിട്ട് വർഷം 5 കഴിഞ്ഞിട്ടും റോഡുകളുടെ ശോചനീയവസ്ത പരിഹരിക്കുന്നില്ല . റോഡുകളെല്ലാം ശരിയാക്കി എന്നു കാണിച്ച് ചിലവ് എഴുതി ഫണ്ടുകൾ വക മാറ്റിയ നാണം കെട്ട ഭരണസമിതി ആണ് ഭരണം കയ്യാളുന്നത് . വൻകിടക്കാർക്ക് കെട്ടിട അനുമതി നൽകുവാൻ മാത്രമാണ് എഞ്ചിനീയറിങ് വിഭാഗം പ്രവർത്തിക്കുന്നതെന്നും നിയോജകമണ്ഡലം പ്രസിഡന്റ് കെ സദാം ഹുസൈൻ ആരോപിച്ചു. ഏറെ സമയംനീണ്ട ഉപരോധ സമരം ചൊവ്വാഴ്ചക്കുള്ളിൽ പ്രധാന റോഡുകളുടെ എല്ലാം അറ്റകുറ്റപ്പണി നടത്തുമെന്ന അധികൃതരുടെ ഉറപ്പിലാണ് അവസാനിപ്പിച്ചത്. അല്ലാത്തപക്ഷം എഞ്ചിനീയറിങ് വിഭാഗം അടച്ചുപൂട്ടുവാനുള്ള സമരപരിപാടി യൂത്ത് കോൺഗ്രസ് സ്വീകരിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് വത്സൻ, ജില്ലാ സെക്രട്ടറി സി നിഖിൽ ഭാരവാഹികളായ ബുഷറ എച്ച്, ബൈജു എ, മണ്ഡലം പ്രസിഡണ്ടുമാരായ ഇന്ദ്രപ്രസാദ് പ്രസാദ്, അരുൺ പ്രസാദ് എം ,നവാസ് മാങ്കാവ് ,ലക്ഷ്മണൻ എസ് പി എം, അഖിലേഷയ്യർ ,ഇഖ്ബാൽ മേട്ടുപ്പാളയം, എന്നിവർ നേതൃത്വം നൽകി.