ചിറ്റൂർ: ചിറ്റൂർ നിയോജകമണ്ഡലം ഐക്യം ജനാധിപത്യ മുന്നണി സ്ഥാനാർഥി. സുമേഷ് അച്യുതൻ രണ്ടാംദിവസത്തെ വാഹന പ്രചരണ യാത്ര നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടന്നു കേണപ്പള്ളിയിലായിരുന്നു ആദ്യ സ്വീകരണം.രാവിലെ കേണപള്ളിയിൽ വീട്ടമ്മമാർ അടക്കമുള്ള ആളുകളുടെ വമ്പിച്ച വരവേൽപ്പാണ് ലഭിച്ചത്.തുടർന്ന് കണമ്പാറ, കുറ്റിപ്പള്ളം, പാറക്കൽ, കൗണ്ടൻകളo, മാനം കുറ്റി, നെല്ലിപ്പള്ളത്ത് സമാപിക്കും.വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ സി സി സുനിൽ, രതീഷ് പുതുശ്ശേരി മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഡോ അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.കേണപ്പള്ളിയിൽ നൽക്കിയ സ്വീകരണത്തിൽ മായാപ്പൻ സ്വാഗതം പറഞ്ഞു. കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. പെരിയസ്വാമി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി രതീഷ്, രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.