ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും പ്രമേഹ രക്തപരിശോധനയും നടത്തി
ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ്, ‘ആയുഷ്മാന്‍ ഭവ’ പദ്ധതി, കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, നെന്മാറ ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട് എന്നിവ സംയുക്തമായി ഓണ്‍ലൈന്‍ സെമിനാറും സൗജന്യ പ്രമേഹ രക്തപരിശോധനയും സംഘടിപ്പിച്ചു. ആയുഷ്മാന്‍ ഭവ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പ്രശാന്ത്, നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് സി.എം.ഒ ഡോ. ബാബു ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.ബോബന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ബാലാമണി, ജില്ല ഹോമിയോ ആശുപത്രി ആര്‍. എം. ഒ ഡോ.ഷാസാദ് മജീദി, ഡി. പി. ഒ കെ. എസ്. സുനിത, ഫീല്‍ഡ് പ്രോജക്ട് ഓഫീസര്‍ എം. സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്