കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി..
പാലക്കാട്: ചന്ദ്രനഗറിൽ നിന്നും കാണാതായ 13 കാരനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ തൃശൂരിൽ നിന്നാണ് കണ്ടെത്തിയത് . ആര്‍പിഎഫ് ആണ് കണ്ടെത്തിയത്. കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ വിദ്യാർത്ഥിയെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി വ്യാപകമായി തിരച്ചിലാണ് പോലീസ് നടത്തിയത്. കുട്ടിയുടെ ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും പോലീസ് പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി ഫോൺകോളുകളാണ് പോലീസിന് ലഭിച്ചത്. കുട്ടിയെ ബാംഗ്ലൂരിൽ കണ്ടതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബാംഗ്ലൂർ വരെയെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് റെയിൽവേ പോലീസ് ഫോഴ്സ് കുട്ടിയെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി വിവരം പോലീസിനെ അറിയിക്കുന്നത്.









