കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച്വിദ്യാർത്ഥി
ഒറ്റപ്പാലം:വാണിയംകുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ പരിചരണത്തിന് സഹായം എത്തിച്ച് ടി.ആർ.കെ. വാണിയംകുളം സ്കൂൾ വിദ്യാർത്ഥി കണ്ണത്തു മങ്ങാട് തൊടി അരുൺരാജ്. കോവിഡ് രോഗികൾക്ക് നൽകാൻ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്റർ എത്തിച്ചു മാതൃകയാ വുകയായിരുന്നു അരുൺ രാജ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് അരുണിന്റെ ചെറിയ സമ്പാദ്യത്തിൽ നിന്നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിമീറ്റർ എത്തിച്ചത്. കുടുംബാ രോഗ്യ കേന്ദ്രത്തിനായി ഹെൽത്ത് ഇൻസ്പെക്റ്റർ ബെർലിറ്റ് മാത്യുഅരുണിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി