കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം.
പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവർക്കിടയില്‍ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്.