കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.
……………………………………………..
പതിമൂന്നു ദിവസമായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി കാതോലിക് കോൺഗ്രസ്സും രംഗത്തു വന്നു.
13 ദിന സത്യാഗ്രഹം കാത്തോലിക് കോൺഗ്രസ്സ് ഗ്ലോബൽ സെക്രട്ടറി മോഹൻ ഐസക് ഉത്ഘാടനം ചെയ്തു . സമിതി ചെയർമാൻ കെ. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. . ജയശ്രീ ചാത്തനാത്ത്, ഹരിദാസ് കല്ലടിക്കോട്,വേലായുധൻ കൊട്ടേക്കാട്, വി.പി. നിജാമുദ്ദീൻ, ഭഗവൽദാസ് ,കെ.ഹരിദാസ് , ജയരാജ് പാറക്കൽ, സെയ്ത് പറക്കുന്നം, സജീഷ് കുത്ത നൂർ, സേതുമാധവൻ . പി , മുണ്ടൂർ രാവുണ്ണി, ഹേമ തുടങ്ങിയവർ പ്രസംഗിച്ചു.