ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിമുതൽ; ബിഎംഎസ് ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനും പങ്കെടുക്കും
മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–- ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ബുധാഴ്ച അർധരാത്രി ആരംഭിക്കും. വിവിധ മേഖലയിലായി 25 കോടിയിലേറെ തൊഴിലാളികൾ അണിനിരക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും.
ബിഎംഎസ് ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനും പണിമുടക്കും. പണിമുടക്കിനു പിന്തുണ നൽകാൻ കോൺഗ്രസ് നേതൃത്വം പിസിസികൾക്ക് നിർദേശം നൽകി.