മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തി
പാലക്കാട്: തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിഷ്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി. ക്ലിനിക്കല്‍ ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നും മിനിമം സ്റ്റാന്റേര്‍ഡ് നിയമം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സുമേഷ് അച്യുതന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിബു, രാജന്‍, ശിവരാമന്‍,രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.