പല്ലശ്ശന. പല്ലശ്ശന പഞ്ചായത്തിൽ 2020-21 വർഷത്തിൽ SSLC പരീക്ഷക്ക് സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു… K-ബാബു MLA ഉദ്ഘാടനംചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നു കൊണ്ട് സി.ലീലാമണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ), വി. രജനി(ജില്ലാ പഞ്ചായത്ത് മെമ്പർ), P. S. പ്രമീള (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ
കെ.കെ.യശോദ, കെ.അനന്തകൃഷ്ണൻ
വാർഡ് മെമ്പർമാരായ
ഡി. മനുപ്രസാദ്, എം.ലക്ഷ്മണൻ, പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.അശോകൻ സ്വാഗതവും,സെക്രട്ടറി ശ്രീ. മഹേഷ് കുമാർ നന്ദിയും അറിയിച്ചു.










