പല്ലശ്ശന. NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കരയോഗത്തിലെ 70 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്കുള്ള ഓണപ്പുടവ വിതരണത്തിൻ്റെ ഉദ്ഘാടനം, ചികിത്സാസഹായ വിതരണം എന്നിവ താലൂക്ക് യൂണിയൻ പ്രസിഡൻറ് ശ്രീ. പി.യു. ഉണ്ണി നിർവഹിച്ചു. കരയോഗം സെക്രട്ടറി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രനിഥൻ, ശിവദാസ്,സ്മിത എന്നിവർ പ്രസംഗിച്ചു.