‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയ സംഭവം: സത്യപ്രതിജ്ഞ ദിനത്തിൽ നഗരസഭക്ക് മുന്നിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധിക്കും
പാലക്കാട്: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവർത്തകർ നഗരസഭയിൽ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയ സംഭവത്തിനെതിരെ സത്യപ്രതിജ്ഞ ദിനമായ ഡിസം.21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി മുൻസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുകയും ചെയ്യും.സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള സംഘ്പരിവാർ നീക്കങ്ങളുടെ ഭാഗമാണ് ബാനറുയർത്തിയ സംഭവം. സംഭവത്തിനെതിരെ തെരുവിൽ സമരം ചെയ്യുന്ന ഇടതുപക്ഷം പെറ്റിക്കേസ് ചാർജ് ചെയ്ത പോലീസിനെക്കൊണ്ട് മതസ്പർധ വളർത്തുന്നതിന് കേസെടുപ്പിക്കാൻ ചങ്കൂറ്റം കാണിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.