ഷാജഹാൻ കൊലപാതകം: ‘പ്രതികൾ സിപിഎമ്മുകാർ തന്നെ,പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും’ വി കെ ശ്രീകണ്ഠൻ എം പി
അതിനിടെ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി അറിയുന്നു
പാലക്കാട്: ഷാജഹാൻ വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്ത്.പ്രതികളുടെ പ്രൊഫൈൽ പരിശോധിച്ചാൽ അത്
വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകർന്ന അവസ്ഥയിലാണ്.കൊലപാതകത്തിൻറെ
പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തര
വകുപ്പിനെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.