പാലക്കാട്: ടോക്യോ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ ഇന്ത്യൻ പ്രതീക്ഷയായ എം. ശ്രീശങ്കർ ഇന്ന് കളത്തിലിറങ്ങും. ശ്രീ ശങ്കറിന് വിജയാശംസകൾ നേർന്ന് നഗരത്തിൽ കൂട്ടയോട്ടം നടത്തി. പാലക്കാട്ടെ റണ്ണിങ് കൂട്ടായ്മയായ ഫോർട്ട് റണ്ണേഴ്സ് ആണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. അജയ് നെടുങ്ങാടി, മധുസൂദനൻ കർത്താ തുടങ്ങിയവർ ശ്രീശങ്കറിന് ആശംസ നേർന്ന് പ്രസംഗിച്ചു.