ചെമ്മണാമ്ബതിയില്‍ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി.
പാലക്കാട് എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട
തമിഴ്നാട് – ചെമ്മാണാംപതിയിൽ 4950 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചു,പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം രാകേഷിന്റെ നേതൃത്വത്തിൽ ഉള്ള പാലക്കാട് എക്സൈസ് ടീം ആണ് സ്പിരിറ്റ് കണ്ടെടുത്തത്.മാവിൻ തൊപ്പിനുള്ളിൽ മണ്ണിൽ രഹസ്യ അറകൾ ഉണ്ടാക്കി 35 ലിറ്റർ കൊള്ളുന്ന 150 കന്നസുകളിൽ സൂക്ഷിച്ചു വച്ച സ്പിരിറ്റ് ആണ് കണ്ടെടുത്തത്..
കഴിഞ്ഞ കുറച്ചു മാസങ്ങളായി എക്സൈസ് ഷാഡോ ടീം കേരള അതിർത്തി കേന്ദ്രീകരിച്ചു രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു.
സ്പിരിറ്റ് ഉൾപ്പെടെ തൊണ്ടികൾ തമിഴ് നാട് പോലീസിന് കൈമാറി..
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ മാരായ, സാദിഖ് എ, സജിത്ത് കെ എസ്, നിഷാന്ത് കെ,അസി എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശ് എ,എസ് രാജേന്ദ്രൻ,പ്രിവേന്റീവ് ഓഫീസർ മാരായ ശ്രീജിത്ത് ബി, രമേശ് കെ, സിഇഒ മാരായ അരവിന്ദാഷൻ എ,സാധാശിവൻ,അഷറഫലി എം, ശ്രീനാഥ് എസ്, അരുൺ എ, രാജിത്ത് ആർ, എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അനിൽ കുമാർ,കണ്ണാദാസ് കെ,രാധാകൃഷ്ണൻ വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.