സ്പീക്കർ എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ചമഞ്ഞു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്നതായി പരാതി. സർക്കാർ ജോലി വാഗ്ദാനം ചെയ്തു കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽനിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു സ്പീക്കറുടെ ഓഫിസ്, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.










