പാലക്കാട്: മെയ് 21,22 തിയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ജില്ലാ സ്റ്റിയറിങ്ങ് കമ്മിറ്റി രൂപീകരിച്ചു
ഭാരവാഹികൾ: ബഷീർ ഹസ്സൻ നദ് വി (ചെയർമാൻ), ടി.പി.സ്വാലിഹ് (ജനറൽ കൺവീനർ), നൗഷാദ് ആലവി (കൺവീനർ) നൂറുൽ ഹസ്സൻ (ഈസ്റ്റ് ടെറിറ്ററി കൺവീനർ), സാദിഖ് വി.എം (പ്രാദേശിക പ്രോഗ്രാം കൺവീനർ), ഹസ്സനാർകുട്ടി മാസ്റ്റർ (പ്രതിനിധി വകുപ്പ് ചെയമാർ), സഫീർ കെ.എ (പ്രതിനിധി വകുപ്പ് കൺവീനർ), ലുഖ്മാൻ ആലത്തൂർ (പ്രചരണ വകുപ്പ് ചെയർമാൻ), ഷാക്കിർ അഹ്മദ് (പ്രചരണ വകുപ്പ് കൺവീനർ), മുസ്തഫ മാസ്റ്റർ (സംഘടന വകുപ്പ് ചെയർമാൻ),ലുഖ്മാൻ എടത്തനാട്ടുകര (സംഘടന വകുപ്പ് കൺവീനർ), കെ. അബ്ദുസ്സലാം (സാമ്പത്തിക വകുപ്പ് ചെയർമാൻ), ഫാസിൽ ആലത്തൂർ (സാമ്പത്തിക വകുപ്പ്
കൺവീനർ), സി.എ റഹീമ, മുഹ്സിൻ മുഹമ്മദ്, ഹനാൻ പി നസീർ (സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ)
സ്റ്റിയറിങ് കമ്മിറ്റി രൂപീകരണത്തിന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷാദ് കുന്നക്കാവ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 23ന് ജില്ലാ പ്രവർത്തക കൺവെൻഷൻ രാവിലെ പത്ത് മണിക്കും, ജില്ലാ തല പ്രചരണ ഉദ്ഘാടനം വൈകിട്ട് നാലുമണിക്കും ഒറ്റപ്പാലത്ത് വെച്ച് നടക്കും