എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ 40-ാമത് വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ. ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യോഗത്തിന്റെ പ്രവർത്തനങ്ങൾ ശാഖാതലങ്ങളിൽ ശക്തിപ്പെടുത്തുകയും അതുവഴി സമുദായ അംഗങ്ങളെ സാമ്പത്തികമായും സാമൂഹികമായും ഉന്നമനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് ആർ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, യോഗം ഡയറക്ടർമാരായ അഡ്വ. കെ. രഘു, ബി. വിശ്വനാഥൻ, ജി. രവീന്ദ്രൻ, പി. മുരുകൻ, കൗൺസിലർമാരായ കെ. അരവിന്ദാക്ഷൻ, കെ. അനന്തകുമാർ, കെ. ഉണ്ണികൃഷ്ണൻ, വി. ജയപ്രകാശ്, വി. രാജേഷ്, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ നിവിൻ ശിവദാസ്, പ്രത്യുഷ് കുമാർ എന്നിവർ സംസാരിച്ചു