സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാനാണ് സംസ്ഥാന വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പാലക്കാട് ചുള്ളിമടയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.
പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പുതുശ്ശേരി, കണ്ണമ്ബ്ര വില്ലേജുകളിലായി 1710 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 3815 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ഇതിനായി ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കാലതാമസമില്ലാതെ കിട്ടിയാല്‍ പദ്ധതി ഏഴ് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.