പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൈത്തിരി സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തി പാവ, പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച ശില്പശാലയിൽ പഞ്ചായത്തിലെ 80 പ്രീപ്രൈമറി, ഒന്നാം ക്ലാസ്സ്കളിലെ അധ്യാപികമാർ രക്ഷിതാക്കൾ എന്നിവരാണ് പങ്കെടുത്തത്. ആശയാവതരണ രീതിയിൽ ക്ലാസ്സ് മുറികളെ ഒരുക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങളും പാവകളുമാണ് ശില്പശാലയിൽ പരിശീലനത്തിലൂടെ തയ്യാറാക്കിയത്
പലശ്ശന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അശോകൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ സജില അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡി. മനുപ്രസാദ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് എ ഹാറൂൺ, പഞ്ചായത്ത് നിർവ്വഹണ ഉദ്യോഗസ്ഥ ഹെഡ്മിസ്ട്രസ് ടി.ഇ. ഷൈമ, പിടിഎ വൈസ് പ്രസിഡണ്ട് കെ.മോഹനൻ , എം.പി. ടി എ പ്രസിഡണ്ട് ബി. ശരണ്യ, പ്രീ പ്രൈമറി കൺവീനർ ടി.വി. പ്രമീള, പരിശീലകരായ കൃഷ്ണകുമാർ കിഴിശ്ശേരി, കെ.ശ്രീജ, എം. അഞ്ജു എന്നിവർ സംസാരിച്ചു.