ആരും പാർട്ടി വിട്ടിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്തുതയില്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്നും അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്‍ഡിഎഫ് കണ്‍വെൻഷനില്‍ അബ്ദുള്‍ ഷുക്കൂർ ഉണ്ടാകും. പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.