ഷൊര്‍ണൂര്‍ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുകളിലേക്കാണ് വൈദ്യുതി തൂണ് പൊട്ടിവീണ് അപകടമുണ്ടായത്.
കുളപ്പുള്ളിയില്‍ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡില്‍ മണ്ണാരംപാറയില്‍ പുലര്‍ച്ചക്ക് 4: 30 നായിരുന്നു അപകടം നടന്നത്. കണ്ടെയ്നര്‍ ലോറി വൈദ്യുത ലൈനില്‍ കൊളുത്തി വലിച്ചതോടെ നാല് തൂണുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഒരു പോസ്റ്റാണ് ആംബുലന്‍സിന്റെ മുകളില്‍ വന്ന് വീണത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആംബുലന്‍സിനുള്ളിലുണ്ടായിരുന്നവര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.









