കോവിഡിനെ തുടർന്നുള്ള സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി തുടർച്ചയായി
കടകൾ അടച്ചിട്ടതുമൂലം പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണ് , അവരെ
ആത്മഹത്യയിലേക്കു തള്ളിവിടാതെ സംരക്ഷിക്കുവാൻ കേന്ദ്ര -സംസ്ഥാന
സർക്കാരുകൾ തയ്യാറാകണമെന്നും, പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ
പ്രാവർത്തികമാക്കുവാൻ തയ്യാറാകണമെന്നും
കെ പി സി സി സെക്രട്ടറി സി ചന്ദ്രൻ ആവശ്യപ്പെട്ടു . വ്യാപാരി വ്യവസായി
കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളെ
ആത്മഹത്യയിലേക്കു നയിക്കുന്ന സർക്കാരുകളുടെ നിലപാടുകളിൽ
പ്രധിഷേധിച്ചുകൊണ്ട്, ഒരു മാസത്തിനകം പതിനൊന്നോളം പേരുടെ ആത്മഹത്യയിൽ
അനുശോചിച്ചുകൊണ്ടും പ്രതീകാത്മകമായി നഗരത്തിൽ നടത്തിയ “ശവ മഞ്ച”ഘോഷ
യാത്ര സാമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ
വർക്കിംഗ് പ്രസിഡന്റ്മാരായ സുധാകരൻ പ്ലാക്കാട്ട് , വി ജി ദീപേഷ്
,ഭാരവാഹികളായ കെ ആർ ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, വി ബി രാജു, , പി ബി
പ്രശോബ്, ഹക്കീം കൽമണ്ഡപം എന്നിവർ സംസാരിച്ചു.
വ്യാപാരികളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക
ആത്മഹത്യചെയ്ത വ്യാപാരികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക
കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുക
അടച്ചിടലിനെ തുടർന്ന് വില്പന സാധനങ്ങൾ നശിച്ചു പോയ വ്യാപാരികൾക്ക്
നഷ്ടപരിഹാരം നൽകുക
പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു