പാലക്കാട്: പച്ചക്കറി മാർക്കറ്റിലെ ആക്രിക്കടയില്‍ തീപിടിത്തം. വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തില്‍ ഏതെങ്കിലും തൊഴിലാളികളുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
വലിയങ്ങാടിയ്ക്ക് സമീപമുണ്ടായിരുന്ന യാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് ആണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. മറ്റ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ആയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല.