ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ഗ്രൈന്ററിൽ നിന്ന് دله ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മങ്കര മഞ്ഞക്കരയിൽ കല്ലിങ്കൽ കെ ജി കൃഷ്ണദാസിൻ്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്.
രാത്രി ഒമ്ബതിനായിരുന്നു സംഭവം. അപകടസമയത്ത് ശുഭ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയ കൃഷ്ണദാസ് തിരികെ എത്തിയപ്പോൾ ശുഭബായി ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.