നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്

പാലക്കാട്: പാലക്കാട് നഗരസഭ ആസ്ഥാന മന്ദിരത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം പ്രദർശിപ്പിച്ച നടപടി ഭരണഘടന വിരുദ്ധവും നിയമ വ്യവസ്ഥകളെ അവഹേളിക്കുന്നതുമാണ് എന്ന് എൻ.വൈ.സി.സoസ്ഥാന പ്രസിഡൻ്റ് ഷെനീ ൻമന്ദീരാട് പറഞ്ഞു.. സർക്കാർ സ്ഥാപനവും ഭരണഘടന സ്ഥാപനവുമായ നഗരസഭയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമാണ് പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം ആലേഖനം ചെയ്‌ത കൂറ്റൻ ബാനർ പ്രദർശിപ്പിച്ചത്. മതേതര ജനാധിപത്യ രാജ്യത്ത് ഭരണഘടനാപരമായിതന്നെ തെറ്റായ നടപടിയാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഇത്തരം പ്രവർത്തനം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരട് ആവശ്യപ്പെട്ടു.