കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ബ്രാണ്ടി ഷാപ്പുകളും ബാറുകളും അടച്ചതോടെ കള്ളൂ ഷാപ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.രാവിലെ 8 മണിക്ക് തുറന്ന ഷാപ്പുകളിൽ പലതും ഉച്ചയോടെ അടച്ചു ബാറുകളും ബ്രാണ്ടി ഷാപ്പുകളും അടച്ചത് അറിയാത്ത മദ്യപൻമാർ വെട്ടിലായി നെട്ടോട്ടമോടിയപ്പോൾ ഏക ആശ്രയം കള്ളുഷാപ്പുകളായിരുന്നുവെങ്കിലും കൂടുതൽ മദ്യപൻമാർ എത്തിയതേടെ കള്ളു കഴിഞ്ഞു് ഷാപ്പുകൾ അടക്കുകയാണുണ്ടായത്. ടൗൺപ്രദേശത്തെ ഷാപ്പുകളിൽ ഉച്ചയോടെ വിറ്റുതീർന്നത് 300 ലിറ്റർ കള്ള്. നാളെ ഷാപ്പുകൾ ഉണ്ടാവുമോ എന്നറിയില്ലെന്ന് ഷാപ്പ് ജീവനക്കാർ പറഞ്ഞു.