പട്ടാമ്പി നഗരസഭാ വൈസ് ചെയര്മാന് ടി പി ഷാജി കോണ്‍ഗ്രസിലേക്ക്
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജി വീണ്ടും കോണ്‍ഗ്രസിലേക്ക്. നിലവിലെ വൈസ് ചെയര്മാന് സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. നാളെ കെപിസിസി ആസ്ഥാനത്ത് ഷാജിക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കും.
തനിക്കൊപ്പം 150 വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഷാജി പറഞ്ഞു.










