കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കുലപ്പെടുത്തിയത് ബിജെപി പ്രവർത്തകർ തന്നെയെന്ന് കുടുംബം. ബിജെപിയിൽ ഇവർ ചേർന്നതിന് വ്യക്തമായ തെളിവുണ്ട്. നേരത്തെ ഇവർ സിപിഎം പ്രവർത്തകർ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇവർ ബിജെപിയിലാണ് പ്രവർത്തിക്കുന്നത്. കുടുംബാംഗമായ ഉമ്മറാണ് ഇക്കാര്യം പറഞ്ഞത്. ഷാജഹാനുമായി വ്യക്തിവിരോധമാണ് കൊലപാതകത്തിന് പ്രധാന കാരണം എന്നും ഉമ്മർ പറഞ്ഞു.