ഷാഫി പറമമ്പിലിന് വഴങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതെന്ന് മുൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ എ രാമസ്വാമി.
ഭൂരിപക്ഷം പ്രവർത്തകർക്കും നേതൃത്വത്തിനും പ്രാദേശിക സ്ഥാനാർഥി വേണമെന്നാണ്. അതല്ലെങ്കില്‍ മുതിർന്ന നേതാക്കള്‍ മത്സരിക്കണമെന്നാണ്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടി വിട്ടത് ഷാഫി കാരണമാണെന്നും രാമസ്വാമി പറഞ്ഞു.
ഈ സ്ഥാനാർഥിയോട് അഭിപ്രായവ്യത്യസമുള്ള കോണ്‍ഗ്രസുകാർ മറിച്ച് വോട്ടുചെയ്താല്‍ പാലക്കാട് ബി.ജെ.പി അക്കൗണ്ട് തുറക്കും. -രാമസ്വാമി പറഞ്ഞു