പാലക്കാട്ടെ വിജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇത് മതേതരത്വത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ ജയിപ്പിച്ചതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫലം വന്നയുടന്‍ ഇരുസ്ഥാനാര്ത്ഥികളേയും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ഇരുവരും രാഷ്ട്രീയത്തിന് അപ്പുറത്ത് നിന്നുകൊണ്ട് പിന്തുണക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘സ്ഥിതി മെല്ലെ മെല്ലെ മാറി മാറി മറിഞ്ഞു. മൂവായിരത്തിന്റെ നന്ദി മുപ്പതിനായിരം ആയാണ് കണക്കാക്കുന്നത്. പാലക്കാട്ടെ ജനങ്ങള്‍ക്ക് പ്രവര്‍ത്തിയിലൂടെ നന്ദി അറിയിക്കും. ഞാന്‍ ജയിച്ചതല്ല. ജനങ്ങള്‍ ജയിപ്പിച്ചതാണ്. യുഡിഎഫിന് സംസ്ഥാനത്തുടനീളം പ്രതീകൂലമാണെങ്കിലും പാലക്കാട് കൈവിടാതെ കാത്തു. മതേതരത്വത്തിന്റെ വിജയമാണ്. രണ്ട് സ്ഥാനാര്‍ത്ഥികളേയും വിളിച്ച് സംസാരിച്ചു. നൂറ് ശതമാനം രാഷ്ട്രീയാതീതമായി പിന്തുണക്കാമെന്ന് പറഞ്ഞിട്ടുണ്ട്.’ ഷാഫി പറമ്പില്‍ പ്രതികരിച്ചു.