ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്ബി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്‌എസ് കോളേജും എസ്‌എഫ്‌ഐ നേടി.
പാലക്കാട് വിക്ടോറിയ കോളേജില്‍ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സണ്‍ നിധിൻ ഫാത്തിമ പരാജയപ്പെട്ടു. കെഎസ്‌യു പാനലില്‍ ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്കാണ് നിധിൻ ഫാത്തിമ മത്സരിച്ചത്.
പട്ടാമ്ബി സംസ്കൃത കോളേജ് യൂണിയനിലെ മുഴുവൻ ജനറല്‍ സീറ്റുകളും എസ്‌എഫ്‌ഐ വിജയിച്ചു. 40 വർഷത്തോളം എസ്‌എഫ്‌ഐ ആധിപത്യം തുടർന്ന കലാലയത്തില്‍ കഴിഞ്ഞ തവണ കെഎസ്‌യു മുന്നേറ്റം ഉണ്ടാക്കിയിരുന്നു.
നെന്മാറ എൻഎസ്‌എസ് കോളേജിലും എല്ലാ ജനറല്‍ സീറ്റുകളം എസ്‌എഫ്‌ഐ സ്ഥാനാർത്ഥികള്‍ ജയിച്ചു.