‘സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം’
പാലക്കാട് ജില്ലയിൽ SFl ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും
…………………………………….
”സമഗ്രതയാർന്ന വിദ്യാഭ്യാസം, സമരോത്സുകമായ വിദ്യാർത്ഥിത്വം” എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ പാലക്കാട് ജില്ലയിൽ ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും. ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം പുതുശ്ശേരി പോളിടെക്നിക്ക് കോളേജിൽ വെച്ച് നടന്നു.
SFI സംസ്ഥാന വൈസ് പ്രസിഡന്റ് സ. എം.എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു.
SSLC പരീക്ഷയിൽ മലയാളത്തിലുൾപ്പടെ മുഴുവൻ A+ നേടിയ ബിഹാർ പട്ന സ്വാദേശിയായ ചന്ദ്രൻ സഹാനി – പിങ്കിദേവി ദമ്പതികളുടെ മകൾ രാധാകുമാരിക്ക് ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ SFI ജില്ലാ സെക്രട്ടറി പി.ദിനനാഥ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡൻറ് കെ.എ.പ്രയാൺ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.എസ് അഭിഷാന്ത് നന്ദി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം മണികണ്ഠൻ.എസ് സംസാരിച്ചു.










