സിനിമ സെറ്റ് പൊളിച്ചുമാറ്റി തുടങ്ങി
മലമ്പുഴ: നിലവിലെ നിയമങ്ങൾ കാറ്റിൽ പറത്തി മലമ്പുഴ ഡാം റിസർവോയറിൽ സിനിമ ചിത്രീകരണം നടത്താൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു് പൊതുപ്രവർത്തകൻ റെയ്മൻ്റ് ആൻ്റണിനൽകിയ കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെ വെള്ളി യാ ഴ്ച്ച രാത്രി മുതൽ സെറ്റ് പൊളിച്ചുമാറ്റി തുടങ്ങി. എട്ടു പഞ്ചായത്തും ഒരു നഗരസഭയുമടക്കം നാൽപത്തിയൊന്ന ലക്ഷം ജനങ്ങൾക്കുള്ള കുടിവെള്ള സ്റോതസ്സാണ് ഇത്. മാത്രമല്ല റിസർവോയറിൻ്റെ മുന്നു റു മീറ്റർ അകലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും നിയമം നിലനിൽക്കെയാണ് മുന്നൂറോളം തൊഴിലാളികൾ പണിയെടുത്ത് സിനിമ സെറ്റ് നിർമ്മിക്കുന്നത്. അവരുടെ പ്രാഥമീക ആവശ്യങ്ങൾ പോലും നിർവ്വഹിക്കുന്നത് ഇവിടെയാണ്. ക്വോറി വേയ് ശ്റ്റ് ഇട്ട് റോഡ് പണിത് റിസർവോയറിലേക്കുള്ള പുഴയുടെ ഒഴുക്കും തടഞ്ഞിരുന്നു.വിവിധ കർഷക സംഘടനകളുടെ നേതൃത്ത്വത്തിൽ സമരപരിപാടികൾ നടത്തിയിരുന്നെങ്കിലും അതൊന്നും വകവക്കാതെ ഉദ്യോഗസ്ഥർ ഷൂട്ടിങ്ങ് അനുമതി നിലനിർത്തിയതാണ് കോടതിയെ സമീപിക്കാൻ കാരണമെന്ന് റെയ്മൻറ് ആൻറണി പറഞ്ഞു.ജനങ്ങളെയും സർക്കാർ നിയമങ്ങളേയും വഞ്ചിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാ ചിത്രീകരണം മുടങ്ങിയതുകൊണ്ട് ലക്ഷങ്ങളാണ് നിർമ്മാതാവിന് നഷ്ടപ്പെട്ടത്.