പാലക്കാട് : ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും സവിശേഷതകളും മനസ്സിലാക്കുവാനും അത് കാത്തുസൂക്ഷിക്കുവാനും വിദ്യാർഥി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പാലക്കാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും വിശ്വാസ് നിയമസഹായ സംഘടനയുടെ സെക്രട്ടറിയുമായ അഡ്വക്കേറ്റ്. പി. പ്രേംനാഥ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ എന്ന വിഷയത്തിൽ പാലക്കാട് എം ഇ എസ് വനിതാ കോളേജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും കുട്ടികൾക്കും ഭരണഘടന വിഭാവനം ചെയ്യുന്ന പ്രത്യേക അവകാശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
കോളേജ് പ്രിൻസിപ്പൽ പി. അനിൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ്. നസീർ, ചരിത്രവിഭാഗം അധ്യാപിക കെ. കീർത്തി എന്നിവർ പ്രസംഗിച്ചു.