പാലക്കാട്: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന സർക്കാർ നയOതിരുത്തുക, ചൂതാട്ട എഴുത്തു ലോട്ടറി നിരോധിക്കുക: ജി. എസ്. ടി. സമ്മാനതുകയിൽ നിന്നും ഈടാക്കുക, മുൻഗണനാക്രമത്തിൽ വാക്സിൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലോട്ടറി തൊഴിലാളികൾ ( സി.ഐ.ടി.യു.) ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നിൽപു സമരം നടത്തി. എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ലീലാധരൻ അദ്ധ്യക്ഷനായി.മൊയ്തീൻ: ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.