എല്‍.ബി.എസില്‍ സീറ്റൊഴിവ്
ആലത്തൂര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ആരംഭിച്ച ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് ടു കോമേഴ്സ് യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി www.lbscentre.kerala.gov.in/services/courses ല്‍ Quick Apply option മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍.ബി.എസ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04922 222660, 944743017
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 12, 13 തീയതികളില്‍
2020 ഫെബ്രുവരിയില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 12, 13 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ത്ഥികള്‍ തങ്ങളുടെ ഹാള്‍ടിക്കറ്റ്, പരീക്ഷാ ഫലം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സംവരണാനുകൂല്യത്തില്‍ മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ റവന്യൂ വകുപ്പിന്റെ ജാതിസര്‍ട്ടിഫിക്കറ്റുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധനയ്ക്ക് എത്തണം. രോഗലക്ഷണവും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരും ക്യാമ്പില്‍ പങ്കെടുക്കരുത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ക്യാമ്പില്‍ അവസരം നല്‍കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2522801.