എസ്.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു
മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ ചട്ടവിരുദ്ധമായി പണിത മുഴുവൻ കെട്ടിടങ്ങളുടെയും പെർമിറ്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടും അനദികൃതമായി നിർമിച്ച മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കി മനുഷ്യജീവന് സംരക്ഷണമൊരുക്കണമെന്നുമാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി മുൻസിപ്പാലിറ്റി ഓഫീസിനുമുൻപിൽ ധർണ നടത്തി.
കഴിഞ്ഞദിവസം മണ്ണാർക്കാട് മുൻസിപ്പാലിറ്റി പരിധിയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ രണ്ടുപേർ മരിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എസ്‌ഡിപിഐ മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് സമീർ ചോമേരി ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ചട്ടവിരുദ്ധമായി പണിത മുഴുവൻ അനദികൃത കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് സമീർ ചോമേരി ആവശ്യപ്പെട്ടു.
നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ അഗ്നിബാധയെതുടർന്ന് രണ്ടുപേർ മരിച്ചത് കെട്ടിടത്തിന് മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണെന്നും ഇത് വെറും സൂചനയാണെന്നും മുൻസിപ്പാലിറ്റി അധികൃതർ നടപടി കൈക്കൊണ്ടില്ലെങ്കിൽ സമരത്തിന്റെ ഗതിമാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് മൻസൂർ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചയോഗത്തിൽ മുൻസിപ്പൽ സെക്രട്ടറി നജീബ് കുന്നത്ത് നന്ദിപറഞ്ഞു.