എസ്ഡിപിഐ നേതാവിനു വെട്ടേറ്റ കേസിൽ 5 ആർ എസ് എസ് ക്രിമിനലുകൾ റിമാൻഡി
പാലക്കാട്: എലപ്പുള്ളി ഇരട്ടകുളത്ത് സക്കീർഹുസൈനു വെട്ടേറ്റ കേസിൽ 5 ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ അറസ്റ്റിൽ. എലപ്പുള്ളി സ്വദേശികളായ സുദർശനൻ(21), വിജയകുമാർ(22), ശ്രീജിത്ത്(22), ഷൈജു(21), ഗോപാലപുരം സ്വദേശി അജിത്ത്(22) എന്നിവരെയാണു സിഐ എം.ശശിധരൻ, എസ്ഐ കെ.ബി.ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വീട്ടിലേക്കു നടന്നു പോവുകയായിരുന്ന സക്കീർ ഹുസൈനെ ബൈക്കി ലെത്തിയ ആർ എസ് എസ് ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. കോയമ്പത്തൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലുള്ള സക്കീർ ഹുസൈനെ 4 ശസ്ത്രക്രിയകൾക്കു വിധേയനാക്കി.
സക്കീർ ഹുസൈൻ ഒരു കേസുകളിലും പ്രതിയല്ലെന്നും മികച്ച സംഘാടകനായ അദ്ദേഹത്തെ വകവരുത്താനുള്ള ശ്രമമാണ് നടന്നതെന്നും കേസുകളിൽ പ്രതിയാണെന്ന ആരോപണം തെറ്റാണെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. അതേ സമയം ആക്രമണത്തിൽ പങ്കില്ലെന്നു ബിജെപി നേതൃത്വം പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാതല ത്തിൽ സ്ഥലത്തു പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.