പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം : എസ്ഡിപിഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി.
പാലക്കാട് : പിരായിരി പഞ്ചായത്തിൽ നാലാം വാർഡിൽ വടക്കേപറമ്പിൽ റോഡ് , മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം എന്നു എസ്.ഡി.പി.ഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി.
റോഡ് ചെളിക്കുളമായിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സൈക്കിളില്‍ വരുന്നവര്‍ക്കും ബൈക്കില്‍ പോകുന്നവര്‍ക്കും ശ്രദ്ധ നല്ലപോലെ വേണം.നിത്യവും ഒട്ടേറെ കുടുംബങ്ങള്‍ കടന്നുപോകുന്ന വഴിയാണ് ഇങ്ങനെ ചളിക്കുളമായി കിടക്കുന്നത്.
പുഴയോര പരിസരങ്ങളിലായി മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ടു ദുർഗന്ധവും മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും, ഈച്ചയും പെരുകുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുകയാണ്.
മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ ഇല്ലാ എന്നു എസ്.ഡി.പി.ഐ വടക്കേപറബ് ബ്രാഞ്ച് പ്രസിഡന്റ് അബ്ബാസ്.A പറഞ്ഞു.
പോസ്റ്റ് ലൈറ്റുകളുടെ പോസ്റ്റുകൾ സ്ഥാപിച്ചുവെങ്കിലും വർഷങ്ങളായി ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രാത്രി സമയത്തു പ്രദേശത്തു മുഴുവൻ ഇരുട്ടാണെന്നും അതുകൊണ്ട് തന്നെ അവിടെ പലപ്പോഴും കള്ളന്മാരുടെ ശല്യം ഉണ്ടാവരുണ്ടെന്നും ഇഴജന്തുക്കൽ വന്നാലും അറിയാത്ത അവസ്ഥയാനെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
മേൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉടൻ കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അബ്ബാസ്.A പറഞ്ഞു.
എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ , എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അബ്ബാസ്.R, വടക്കേപറബ് ബ്രാഞ്ചിലെ
കാജാ ഹുസൈൻ.H , മുജീബ്.R , മുജീബ് റഹ്മാൻ , മജീദ്. K
എന്നിവരും സ്ഥലം സന്ദർശിച്ചു.