ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവം; സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയതിനെ തുടർന്ന് പോലീസുമായി ഏറ്റുമുട്ടി. വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായിരുന്നു. സ്കൂൾ മാനേജ്മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.
ചൊവ്വാഴ്ചയാണ് 14 വയസുകാരി ആശിർനന്ദ വീട്ടിലെ മുകളിലത്തെ മുറിയിൽ തൂങ്ങിമരിച്ചത്. കുട്ടി ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.










