ഒലവക്കോട്: മൂല്യങ്ങളും പത്ര ധർമ്മവും കൈവിടാതെ നടത്തുന്നതാണ് യാഥാർത്ഥ പത്രപ്രവർത്തനമെന്നും അതു തന്നെയാണ് തങ്ങളുടെ കൈമുതലെന്നും സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ പറഞ്ഞു.
സായാഹ്നം ദിനപത്രത്തിൻ്റെ പതിനഞ്ചാം വാർഷീകത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.സി.പി.ജില്ല ജനറൽ സെക്രട്ടറി എം.എം.കബീർ ആദ്യ പ്രതി ഏറ്റുവാങ്ങി.ജനതാദൾ നേതാവും സായാഹ്നം അസോ: എ ഡിറ്ററുമായ സുദേവൻ നെന്മാറ,അബ്ബാസ്, തുടങ്ങിയവർ പ്രസംഗിച്ചു.