കൗൺസിലറെ പട്ടിയോട് ഉപമിച്ച പി. കെ. ശശി മാപ്പുപറയണം : മുസ്ലിം ലീഗ്
മണ്ണാർക്കാട് :ഹോട്ടൽ ഹിൽവ്യൂ ടവർ കത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൗൺസിലർ അഗ്നിശമന സേനയെ വിമർശിച്ചതിന് നഗരസഭാ ചെയർമാൻ പട്ടികളെ വിട്ട് കൊരപ്പിക്കുകയാണെന്ന് ഇന്നലെ സമാപിച്ച ഡിവൈഎഫ്ഐയുടെ റിലേ സമരത്തിൽ കെടിഡിസി ചെയർമാൻ പി. കെ. ശശി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുസ്ലിംലീഗ് രംഗത്തുവന്നത്. പൊതുമേഖലാ സ്ഥാപനമായ കെടിഡിസിയുടെ ചെയർമാൻ എന്ന നിലക്ക് പി. കെ. ശശി പൊതുവേദിയിൽ നടത്തിയ പരാമർശം അങ്ങേയറ്റം തരംതാന്നതായി പോയെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ടിഎ സലാം പറഞ്ഞു. കൗൺസിലറെ പട്ടിയോട് ഉപമിച്ച പി. കെ. ശശി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അനാവശ്യ പ്രസ്താവനകളിറക്കി യുവാക്കളെ രംഗത്തിറക്കാൻ ശ്രമിക്കരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.മുസ്ലിം ലീഗ് നേതാക്കളായ ടിഎ സലാം, ടിഎ സിദ്ധീഖ്, ഫായിദ ബഷീർ, കല്ലടി അബൂബക്കർ, കൊളമ്പൻ ആലിപ്പു ഹാജി എന്നിവർ സംസാരിച്ചു.