കേരള ടൂറിസം ഡവലപ്മെൻ്റ് കോർപറേഷൻ ചെയർമാനായ പികെ ശശിയുടെ അംഗത്വം സിപിഎം പുതുക്കി നല്‍കും. പാലക്കാട് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.
മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പികെ ശശി ഇനി തുടരുക. നേരത്തെ അച്ചടക്ക നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് നിശ്ചയിച്ച് നല്‍കിയിരുന്നില്ല. അതിനാല്‍ കഴിഞ്ഞ സമ്മേളന കാലത്ത് അദ്ദേഹത്തെ സമ്മേളനങ്ങളിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇനി പാർട്ടിയുടെ മേല്‍ക്കമ്മിറ്റികളിലേക്കെത്താൻ പികെ ശശി താഴേത്തട്ട് മുതല്‍ വീണ്ടും പ്രവർത്തിക്കേണ്ടി വരും