പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ശശി മുതിർന്ന നേതാവായതു കൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും പാലക്കാട്, ഒറ്റപ്പാലം മേഖലാ റിപ്പോർട്ടിംഗിനിടെ ഗോവിന്ദൻ വിശദീകരിച്ചു.
സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തത്. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. പാർട്ടി ജില്ലാ സെക്രട്ടറിയെ സ്ത്രീ പീഡനക്കേസില്‍ കുടുക്കാൻ ശ്രമിച്ചു.
ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ പരിശോധനയ്ക്കിടെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്.