നിയമനം പ്രതിമാസം 80,000 രൂപ വേതനത്തിൽ
കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്കിൽ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടർന്ന് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാർട്ടി വേദികളിൽ സജീവമായിരുന്നു സരിൻ. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നൽകിയിരിക്കുന്നത്.