വിവാദ പരസ്യത്തില്‍ വിചിത്ര വിശദീകരണവുമായി എല്‍.ഡി.എഫ്
പാതി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും ബാക്കി ഭാഗം അഭ്യുദയകാംക്ഷി നല്‍കിയതാണ് എന്നുമാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റിക്ക് എല്‍.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് നൗഷാദ് നല്‍കിയ വിശദീകരണം.
പരസ്യത്തിലെ മുകള്‍ഭാഗത്ത് എല്‍.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് ‘സരിൻ തരംഗം’ എന്ന ഭാഗം മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും ഇതിന് അനുമതി വാങ്ങിയിരുന്നുവെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.
ഏതോ അഭ്യുദയകാംക്ഷി നല്‍കിയതാണെന്നാണ് പാർട്ടി പറയുന്നത്.
ഒറ്റനോട്ടത്തില്‍ വാർത്തയെന്ന് തോന്നുംവിധം വിന്യസിച്ച പരസ്യത്തിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്ത പത്രങ്ങള്‍ ഏതൊക്കെയെന്നതും സി.പി.എമ്മിന്‍റെ ഉള്ളിലിരുപ്പ് വിളിച്ചുപറയുന്നുതായിരുന്നു.