ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണൻ ആശുപത്രിയിൽ
ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണൻ ആശുപത്രിയിൽ
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണെന ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാെട്ട വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പാലക്കാെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കരനാരായണനെ പക്ഷാഘാത ലക്ഷണമുള്ളതിനാൽ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.