പാലക്കാട്.ഓങ്ങല്ലൂർ (പട്ടാമ്പി ) : അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം’ എന്ന പ്രമേയത്തില്‍ ഓങ്ങല്ലൂരിൽ സ്ത്രീ ജ്വാല സംഗമം സംഘടിപ്പിച്ചു . നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് ലിഫാഫത് വനിതാദിന സന്ദേശം നൽകി .തുടര്‍ന്ന് ഷഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദി യെ അനുകരിച്ചു ഏകാംഗ നാടകം , കവിതാലാപനം , വിപ്ലവ ഗാനം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു . ബാബരി മസ്ജിദ് ദിനാചരണ ഭാഗമായി സംഘടിപ്പിച്ച സംസഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷംസീറ റഷീദ് കാരക്കുതിന്നു നാഷണൽ വിമെൻസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിഅംഗം ശരീഫ റഹീം മോമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു .
ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത് വാർഡ് മെമ്പർ മാരായ നഷീജാ മുസ്തഫ (16 വാർഡ് ) ഹസീന ടീച്ചർ (12 വാർഡ് ) റജീന (11 വാർഡ് )എന്നിവർ ആശംസകൾ നേർന്നു .